കണ്ണൂര്‍: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിൻ്റെ പടവിൽ തലയിടിച്ച് മരിച്ചു. കണ്ണൂർ പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. കണ്ണൂര്‍ തിലാന്നൂർ സ്വദേശി രാഹുൽ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. യുവാവിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
إرسال تعليق