Join News @ Iritty Whats App Group

പരിശോധനയില്‍ പുതിയ സിഗ്നല്‍ ലഭിച്ചു, അര്‍ജുന്റെ ട്രക്കിന് സമാനമായതെന്ന് നിഗമനം


ബംഗളൂരു; ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ 11 ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ കാണാതായ ട്രക്കിന്റെ നിര്‍ണായക സിഗ്നല്‍ കിട്ടി. നദിയിലെ മണ്‍കൂനയ്ക്ക് അരികില്‍ നിന്നാണ് സിഗ്നല്‍ ലഭിച്ചത്. ഐബോഡ് ഡ്രോണ്‍ പരിശോധനയിലാണ് കണ്ടെത്തിയത്. അര്‍ജുന്റെ ട്രക്ക് തന്നെയാണെന്നാണ് നിഗമനം. നദിയില്‍ നിന്നും നേരത്തെ 3 സിഗ്നല്‍ ലഭിച്ചിരുന്നു. ടക്കിന്റേയും മണ്ണിടിച്ചിലില്‍ ഒലിച്ച് പോയ ടവറിന്റെയും സിഗ്‌നലുകളാകാമെന്നാണ് നേരത്തെയുണ്ടായിരുന്ന നിഗമനം. 60 മീറ്റര്‍ മാറി അഞ്ച് മീറ്റര്‍ താഴ്ചയിലാണ് ട്രക്കിന്റേതെന്ന് കരുതുന്ന സിഗ്‌നല്‍ ലഭിച്ചത്. ട്രക്കും ക്യാബിനും വേര്‍പെട്ടിട്ടില്ല.

എന്നാല്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴും മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയിലേക്ക് ഇറങ്ങാന്‍ സാധിച്ചിട്ടില്ല. അടിയൊഴുക്ക് ശക്തമായതിനാലാണ് മുങ്ങല്‍ വിദഗ്ധര്‍ക്ക് നദിയിലേക്ക് ഇറങ്ങാന്‍ സാധിക്കാത്തത്. ഇപ്പോഴിറങ്ങുന്നത് ഡൈവര്‍മാരുടെ ജീവന് ആപത്തുണ്ടാക്കുമെന്നാണ് നാവികസേനയുടെ വിലയിരുത്തല്‍. ഐബോഡ് സംഘത്തിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തെരച്ചിലില്‍ നിര്‍ണായകമാണ്.

Post a Comment

أحدث أقدم
Join Our Whats App Group