സൂറത്ത് ; ഗുജറാത്തിലെ സൂറത്തില്‍ ആറു നില കെട്ടിടം തകര്‍ന്ന് വീണുണ്ടായഅപകടത്തില്‍ മൂന്ന് പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട് . അഞ്ചു പേര്‍ കെട്ടിടത്തിന്റെ അവിശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. തുടര്‍ന്ന് അയാളെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം അവ്യക്തമാണ്.
ഗാര്‍മെന്റ് ഫാക്ടറി തൊഴിലാളികള്‍ കുടുംബത്തോടൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണതെന്നാണ് വിവരം. കാശിഷ് ശര്‍മ്മയെന്ന 23കാരിയെയാണ് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കെട്ടിടത്തിന്റെ ഓരോ നിലയിലും അഞ്ചോ ആറോ ഫ്‌ലാറ്റുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. എത്ര പേര്‍ അപകടത്തില്‍പെട്ടു എന്ന് വ്യക്തമല്ല. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളും സ്ഥലത്തെത്തി.
إرسال تعليق