നീറ്റ് പിജി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11 ന് പരീക്ഷ നടത്താനാണ് തീരുമാനം. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുകയെന്ന് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് അറിയിച്ചു.
നീറ്റ്, നെറ്റ് പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത്. പരീക്ഷ റദ്ദാക്കി ഏകദേശം 13 ദിവസങ്ങൾക്ക് ശേഷമാണിപ്പോൾ പുതുക്കിയ തിയതി വന്നിരിക്കുന്നത്. നേരത്തെ ജൂൺ 23 ന് നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റി വയ്ക്കുകയായിരുന്നു.
إرسال تعليق