Join News @ Iritty Whats App Group

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് ; തുടർച്ചയായി 25ാം തവണയും തൂത്തുവാരി എസ് എഫ് ഐ


കണ്ണൂർ: കണ്ണൂർ സർവകലാശാല തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ തുടർച്ചയായി 25ാം തവണയും മുഴുവൻ സീറ്റുകളിലും SFI വിജയിച്ചു . എട്ട് സീറ്റിലും ജയിച്ചുകയറിയ എസ് എഫ് ഐക്ക് കണ്ണൂർ സർവകലാശാല തൂത്തുവാരി.

കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പിനിടെ നേരിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു.എസ് എഫ് ഐയും – യു ഡി എസ് എഫും തമ്മിലായിരുന്നു പ്രധാന പോരാട്ടം.

കനത്ത ​പോലീസ് സുരക്ഷയിൽ ആയിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. സുതാര്യത ഉറപ്പാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് യു ഡി എസ് എഫ് അനുകൂല ഉത്തരവ് നേടിയിരുന്നു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ എസ് എഫ് ഐക്ക് വമ്പൻ ജയമാണ് സ്വന്തമായത്.

Post a Comment

أحدث أقدم
Join Our Whats App Group