പയ്യന്നൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ ശരത് നമ്പ്യാരുടെ ജിം അടിച്ചു തകര്‍ത്ത സംഭവത്തില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതി.
യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ശരത് നന്പ്യാരെ അറസ്റ്റ് ചെയ്തതിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു ഇയാളുടെ സ്ഥാപനത്തിന് നേരെ അക്രമം നടന്നത്.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക്കിലേക്ക് അതികമിച്ച് കടന്നവര്‍ സിസിടിവി കാമറകള്‍ അടിച്ചു തകര്‍ത്ത ശേഷം അക്രമം നടത്തുകയായിരുന്നു.
ടോയ് ലറ്റുകളും വാഷ് ബേസിനുകളും തകര്‍ന്ന നിലയിലാണ്. ജിമ്മിലെ ഉപകരണങ്ങളും റിസപ്ഷന് കാബിനും ഫാനുകളുള്പ്പെടെയുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളും ജനല്പാളികളുമടക്കം കമ്പിവടിയുപയോഗിച്ച് അടിച്ചു തകര്‍ത്തു.
വിവരമറിഞ്ഞെത്തിയ പോലീസ് ഇ.കപില്‍ (32), എം.വി.ഷനു (36), അഖില്‍ ഭാസ്കര്‍ (29), കെ. ലിഗിന് (28), എം.ശ്യാം (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യ വെല്‍നസ് ക്ലിനിക് ജീവനക്കാരി തെക്കേ മമ്പലത്തെ കെ.പി. സുജയുടെ പരാതിയിൽ പോലീസ് കേസെടുത്തു.
إرسال تعليق