Join News @ Iritty Whats App Group

ബ​ലാ​ത്സം​ഗ​ക്കേ​സ് പ്ര​തി​യു​ടെ ജിം ​അ​ടി​ച്ചു ത​ക​ര്‍​ത്തു; 25 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ട​മെ​ന്ന് പ​രാ​തി


പ​യ്യ​ന്നൂ​ര്‍: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ശ​ര​ത് ന​മ്പ്യാ​രു​ടെ ജിം ​അ​ടി​ച്ചു ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി പ​രാ​തി.

യു​വ​തി ന​ൽ​കി​യ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ൽ ശ​ര​ത് ന​ന്പ്യാ​രെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു ഇ​യാ​ളു​ടെ സ്ഥാ​പ​ന​ത്തി​ന് നേ​രെ അ​ക്ര​മം ന​ട​ന്ന​ത്.

പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തെ ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക്കി​ലേ​ക്ക് അ​തി​ക​മി​ച്ച് ക​ട​ന്ന​വ​ര്‍ സി​സി​ടി​വി കാ​മ​റ​ക​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്ത ശേ​ഷം അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ടോ​യ് ല​റ്റു​ക​ളും വാ​ഷ് ബേ​സി​നു​ക​ളും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ജി​മ്മി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും റി​സ​പ്ഷ​ന്‍ കാ​ബി​നും ഫാ​നു​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള ഇ​ല​ക്ടോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളും ജ​ന​ല്‍​പാ​ളി​ക​ളു​മ​ട​ക്കം ക​മ്പി​വ​ടി​യു​പ​യോ​ഗി​ച്ച് അ​ടി​ച്ചു ത​ക​ര്‍​ത്തു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ.​ക​പി​ല്‍ (32), എം.​വി.​ഷ​നു (36), അ​ഖി​ല്‍ ഭാ​സ്‌​ക​ര്‍ (29), കെ. ​ലി​ഗി​ന്‍ (28), എം.​ശ്യാം (27) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ആ​രോ​ഗ്യ വെ​ല്‍​ന​സ് ക്ലി​നി​ക് ജീ​വ​ന​ക്കാ​രി തെ​ക്കേ മ​മ്പ​ല​ത്തെ കെ.​പി. സു​ജ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group