ഷാർജയിലെ ബുർജീൽ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കടുത്ത ശ്വാസ തടസവും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടും നിമിിത്തം ആശുപത്രിയിലെത്തിച്ച രണ്ട് വയസുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 17 കാന്തങ്ങൾ. എൻഡോസ്കോപ്പി വഴി 13 കാന്തവും മറ്റ് മൂന്ന് കാന്തങ്ങൾ ശസ്ത്രക്രിയയിലൂടെയുമാണ് പുറത്തെടുത്തത്. ചികിത്സ കഴിഞ്ഞ് സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു.
കുട്ടിയെ മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും ശ്വാസതടസം അനുഭവപ്പെടുന്നു എന്നും പറഞ്ഞാണ് മാതാപിതാക്കൾ ആശുപത്രിയിൽ കൊണ്ടുവന്നത്. രണ്ട് ദിവസമായി മലവിസർജനവും നടന്നിരുന്നില്ല. വയറിലെ ശബ്ദങ്ങൾ ഡോക്ടർമാർ നിരീക്ഷിച്ചപ്പോൾ തന്നെ കുടലിന്റെ പ്രവർത്തനം ശരിയായ നിലയിലല്ലെന്ന് മനസിലായത്.
തുടര്‍ന്ന്എക്സ്റേ എടുത്തപ്പോഴാണ് കാന്തങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. എല്ലാം കൂടി ഒട്ടിപിടിച്ച നിലയിലായിരുന്നു. എന്നാൽ ഭാഗ്യവശാൽ കുട്ടിയുടെ രക്ത, മൂത്ര പരിശോധനാ ഫലങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. അതേസമയം ആശുപത്രിയിൽ എത്തിക്കുന്നതിന് നാല് ദിവസം മുമ്പെങ്കിലും കുട്ടി കാന്തം വിഴുങ്ങിയിട്ടുണ്ടാവെന്ന് ഡോക്ടർമാർ നല്‍കുന്ന വിവരം.
കാന്തിക ബലത്തെ കൂടി അതിജീവിക്കേണ്ടതുണ്ടായിരുന്നതിനാൽ സങ്കീർണമായിരുന്നു നടപടികളെന്ന് ഡോക്ടർമാർ പറഞ്ഞു. ശ്രമകരമായി ഒരെണ്ണം വേർപ്പെടുത്തി എടുക്കുമ്പോൾ അവ വീണ്ടും പോയി ഒട്ടിച്ചേർന്നിരുന്ന അവസ്ഥയുണ്ടായി. ഏറെ നേരം കാന്തങ്ങൾ കുടൽ ഭിത്തിയിൽ പറ്റിപ്പിടിച്ചിരുന്നതിനാൽ അവിടെ പരിക്ക് ഉണ്ടാക്കുകയും ചെയ്തു. എന്നാൽ സമയമെടുത്തുള്ള പ്രക്രിയയിൽ കാന്തം പൂർണമായി എടുത്തു മാറ്റാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.
إرسال تعليق