Join News @ Iritty Whats App Group

നദിയുടെ അടിയില്‍ ലോറിയുടെ സാന്നിദ്ധ്യം ; ഐബാഡ് പരിശോധനയില്‍ 132 മീറ്റര്‍ താഴ്ചയിലെന്ന് സൂചന


ബംഗലുരു: ഷീരൂരിലുണ്ടായ മണ്ണിടിച്ചിലിലെ തെരച്ചിലില്‍ നദിയുടെ അടിയില്‍ ലോറിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച് രക്ഷാപ്രവര്‍ത്തകര്‍. ഇന്നലെ ഐബോഡ് പരിശോധന സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലോറി കരയില്‍ നിന്നും 132 മീറ്റര്‍ താഴ്ചയില്‍ ചെളിയില്‍ പുതഞ്ഞ നിലയിലാണെന്നും ലോറിയുടെ മുകളിലത്തെ ക്യാബിനിന്റെ പകുതിഭാഗം തകര്‍ന്നിരിക്കാമെന്നും സൂചന.

സ്‌പോട്ട് നാലായി അടയാളപ്പെടുത്തപ്പെട്ട നദിയിലെ മണ്‍കൂനയില്‍ ട്രക്കുണ്ടെന്ന് ഐ ബോഡ് പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ലോറിയില്‍ മനുഷ്യസാന്നിദ്ധ്യം കൃത്യമായി ഉറപ്പാക്കാനുമായിട്ടില്ല. സ്ഥലത്ത് അതിശക്തമായ ഒഴുക്കുള്ളതിനാല്‍ ഡൈവര്‍മാരെ ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. ഫ്‌ളോട്ടിംഗ് പ്ലാറ്റ്‌ഫോം എത്തിച്ച് മുങ്ങല്‍വിദഗ്ദ്ധരെ താഴേയ്ക്ക് ഇറക്കാനാണ് നോക്കുന്നത്. അതിനിടയില്‍ ഷിരൂരിലെ തെരച്ചിലിന് മത്സ്യത്തൊഴിലാളികളായ മുങ്ങല്‍ വിദഗ്ദ്ധരുടെ സംഘത്തിന്റെ സേവനം ഉപയോഗപ്പെടുത്താനും ശ്രമം നടക്കുന്നുണ്ട്.

മത്സ്യത്തൊഴിലാളികളുടെ എട്ടംഗ സംഘമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഉഡുപ്പിക്ക് സമീപം മാല്‍പെയില്‍ നിന്നുള്ള ഈശ്വല്‍ മാല്‍പ്പെ എന്ന സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഉള്ളവരാണിവര്‍. കുന്ദാപുരയില്‍ നിന്നുള്ള സംഘത്തെ സുരക്ഷിതമെങ്കില്‍ ഇറക്കുന്ന കാര്യം പരിഗണിക്കും.

Post a Comment

أحدث أقدم
Join Our Whats App Group