Join News @ Iritty Whats App Group

അഭിനവ് പുതിയ ജോലിക്കായി ചെന്നൈയ്ക്ക് പോകേണ്ടതായിരുന്നു; ഒന്നിച്ചു കളിച്ചവര്‍ ഒന്നിച്ച്‌ മരണത്തിലേക്ക്..




കണ്ണൂർ: ഒന്നിച്ചുചിരിച്ച്‌ കളിച്ച്‌ മരണത്തിലേക്ക് ഒരുമിച്ചുപോയ കൂട്ടുകാരെയോർത്ത് കണ്ണീർ വാർക്കുകയാണ് പാവന്നൂർമെട്ട.

ഞായറാഴ്ച ചെന്നൈയില്‍ പുതുതായി ലഭിച്ച ജോലിക്ക് പോകാനിരിക്കെയാണ് അഭിനവിനെ മരണം തട്ടിയെടുത്തത്. പുഴയില്‍നിന്ന് പുറത്തെത്തിക്കുമ്ബോള്‍ അഭിനവില്‍ ജീവന്റെ തുടിപ്പുകളുണ്ടായിരുന്നതായി രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരനായ എ.രാജീവൻ പറഞ്ഞു. ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൂവരുടെയും കാലുകള്‍ ചെളിയില്‍ പൂണ്ട നിലയിലായിരുന്നെന്നും നീന്താനറിഞ്ഞിട്ടും രക്ഷപ്പെടാനാകാതിരുന്നത് അതുകൊണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെട്ട ആകാശ് ഉള്‍പ്പെടെ നാലുപേരും മിക്ക ദിവസങ്ങളിലും ഇതേ കടവില്‍ ഒത്തുചേരാറുണ്ടായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ആ സ്ഥലം ചെളിയും മണലും നിറഞ്ഞ അപകടത്തുരുത്താണെന്ന മുന്നറിയിപ്പും മത്സ്യത്തൊഴിലാളികള്‍ നല്‍കിയിരുന്നു. അപകടം നടന്നതിന്റെ 500 മീറ്റർ അകലെയാണ് അഞ്ചുവർഷം മുൻപ് മെഡിക്കല്‍ വിദ്യാർഥിയും നാട്ടുകാരനുമായ ജിതിൻ മുങ്ങിമരിച്ചത്. സഹോദരനൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ജിതിനും നന്നായി നീന്താനറിയുമായിരുന്നു.


വിവിധ ക്ലബുകളുടെ ഫുട്ബോള്‍, ക്രിക്കറ്റ് കളിക്കാരനാണ് നിവേദ്. ആദ്യ അലോട്മെന്റില്‍ത്തന്നെ പ്ലസ് വണ്‍ പ്രവേശനം നേടിയ സന്തോഷത്തിലായിരുന്നു ജോബിൻജിത്തെന്ന് പ്രിൻസിപ്പല്‍ എം.കെ.അനൂപ്കുമാർ ഓർത്തെടുത്തു. ദുരന്തവാർത്തയറിഞ്ഞെത്തിയവർ വീടിന് സമീപത്തെ വാണിവിലാസം വായനശാലയ്ക്ക് സമീപം തടിച്ചുകൂടി. നെഞ്ചുപിളർക്കുന്ന വാർത്ത വീട്ടുകാരെ അറിയിക്കുന്നതിലുള്ള വേദനയിലായിരുന്നു നാട്ടുകാർ. ഒടുവില്‍ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി കെ.കെ.കുഞ്ഞിരാമനെ അവർ ചുമതലപ്പെടുത്തി. നിവേദിന്റെ പിതാവ് സത്യനെയാണ് ആദ്യമായി വിവരമറിയിച്ചത്.

നാടിന്റെ പ്രതീക്ഷയായിരുന്ന മൂന്ന് വിദ്യാർഥികളുടെ വേർപാടിന്റെ നോവുമായി മയ്യില്‍ എം.എം.സി. ഹോസ്പിറ്റലില്‍ രാത്രി വൈകിയും നാട്ടുകാരെത്തി. വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതാക്കള്‍, സഹപാഠികള്‍, പൂർവവിദ്യാർഥികള്‍ എന്നിവരുമുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group