Join News @ Iritty Whats App Group

വെ​ള്ളാ​പ്പ​ള്ളി മൈ​ക്രോ ഫി​നാ​ൻ​സ് കേ​സി​ൽനി​ന്ന് ഊ​രി​പ്പോ​ന്ന​തെ​ങ്ങ​നെ? രൂ​ക്ഷവി​മ​ർ​ശ​ന​വു​മാ​യി സ​മ​സ്ത മു​ഖ​പ​ത്രം


കോ​ഴി​ക്കോ​ട്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​മ​സ്ത മു​ഖ​പ​ത്രം. വെ​ള്ളാ​പ്പ​ള്ളി ആ​ർ​എ​സ്എ​സി​ന് വേ​ണ്ടി ഒ​ളി​സേ​വ ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​നു പു​റ​മെ, മൈ​ക്രോ ഫി​നാ​ൻ​സ് കേ​സി​നെ​ക്കു​റി​ച്ചും പ​ത്ര​ത്തി​ന്‍റെ മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു.

മൈ​ക്രോ​ഫി​നാ​ൻ​സ് കേ​സി​ൽനി​ന്ന് വെ​ള്ളാ​പ്പ​ള്ളി ഊ​രി​പ്പോ​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന ചോ​ദ്യ​മാ​ണ് സ​മ​സ്ത ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റി​ലും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​ങ്ങ​ളി​ലും മു​സ് ലിംങ്ങ​ൾ കൂ​ടു​ത​ലാ​ണെ​ന്ന് പ​റ​യു​ന്ന വെ​ള്ളാ​പ്പ​ള്ളി ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​സ് ലാമോ​ഫോ​ബി​യ പ​ട​ർ​ത്താ​നാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ ശ്ര​മ​മെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യു​ന്നു.

മു​സ് ലിം സ​മു​ദാ​യം സ​ർ​ക്കാ​രി​ൽനി​ന്നു അ​ന​ർ​ഹ​മാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​പ്പ​റ്റു​ന്നു​വെ​ന്ന ന​വോ​ത്ഥാ​ന സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ കൂടിയായ വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് സ​മ​സ്ത​യെ ചൊ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ചെ​യ​ർ​മാ​ന്‍റെ നിലപാടുകളിൽ പ്ര​തി​ഷേ​ധി​ച്ച് സമിതി വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ നേരത്തെ ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു.

ന​വോ​ത്ഥാ​ന സ​മി​തി​യു​ടെ ത​ല​പ്പ​ത്തുത​ന്നെ സാ​മു​ദാ​യി​ക ചേ​രി​തി​രി​വി​ന് ആ​ക്കം കൂ​ട്ടു​ന്ന പ്ര​സ്താ​വ​ന​ക​ളു​ണ്ടാ​യി​ട്ടും സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടി​ല്ല.

ശ​ബ​രി​മ​ല​യി​ൽ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ രൂ​പ​പ്പെ​ട്ട പ്ര​ത്യേ​ക രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​വോ​ത്ഥാ​ന മൂ​ല്യ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ദേ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​വോ​ത്ഥാ​ന സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ആ ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ​യാ​ണ് ചേ​രി​തി​രി​വു രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

Post a Comment

أحدث أقدم
Join Our Whats App Group