മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ ബസുകള്‍ പിറകോട്ട് എടുത്തപ്പോള്‍ ടയറുകള്‍ കാല്‍ പാദത്തില്‍ കയറി രണ്ട് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച രാവിലെ സ്‌കൂളിലേക്ക് പോകാനായി ബസ് കയറുന്നതിനിടെയാണ് അഷ്ടമിക്ക് പരിക്കേറ്റത്. 11.30 ഓടെ വയോധികനായ പാലയോടിലെ കമാലിനും പരിക്കേറ്റു.
സ്‌കൂള്‍, കോളേജ് സമയങ്ങളില്‍ ബസ് കയറാനെത്തുന്നവര്‍ ബസിനോട് ചേര്‍ന്ന് നില്‍ക്കുന്നത് പലപ്പോഴും അപകടത്തിന് കാരണമാകാറുണ്ട്.
രാവിലെയും വൈകുന്നേരവും പൊലീസിന്റെ സാന്നിധ്യം വേണമെന്ന് പലപ്പോഴും നാട്ടുകാര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകാറില്ല.
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ബസുകാരെ മാത്രം കുറ്റപ്പെടുത്തുന്ന സ്ഥിതി ശരിയല്ലെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്. ബസിനോട് ചേര്‍ന്ന് നില്‍ക്കരുതെന്ന് നിരന്തരം പറഞ്ഞാലും കേള്‍ക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ സമയങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം വേണമെന്ന് ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
إرسال تعليق