Join News @ Iritty Whats App Group

ഗ്യാസ് സിലിണ്ടർ മസ്റ്ററിംഗ് നിർബന്ധം; ഉ​പ​യോ​ക്താ​വ് നേ​രി​ട്ട് എ​ത്ത​ണം


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ മ​സ്റ്റ​റിം​ഗ് ആ​രം​ഭി​ച്ചി​ട്ട് ര​ണ്ടു​മാ​സം പി​ന്നി​ടു​മ്പോ​ഴും ഉ​പ​യോ​ക്താ​ക്ക​ളു​ടെ മ​ടു​പ്പ് ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍​ക്ക് പ്ര​തി​സ​ന്ധി സൃ​ഷ്‌​ടി​ക്കു​ന്നു. സി​ലി​ണ്ട​ര്‍ യ​ഥാ​ര്‍​ഥ ഉ​പ​യോ​ക്താ​വി​ന്‍റെ കൈ​യി​ലാ​ണോ​യെ​ന്ന് അ​റി​യാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ മ​സ്റ്റ​റിം​ഗ് (ഇ​കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍) ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ഇ​ന്‍​ഡേ​ന്‍, ഭാ​ര​ത്, എ​ച്ച്പി ക​മ്പ​നി​ക​ള്‍​ക്കു കീ​ഴി​ലു​ള്ള ഉ​പ​യോ​ക്താ​ക്ക​ളി​ല്‍ വ​ള​രെ കു​റ​ച്ചു​പേ​ര്‍ മാ​ത്ര​മേ മ​സ്റ്റ​റിം​ഗ് ചെ​യ്തി​ട്ടു​ള്ളൂ. പ​ല ഏ​ജ​ന്‍​സി​ക​ളും ഇ​തി​നാ​യി പ്ര​ത്യേ​ക ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും ഉ​പ​യോ​ക്താ​വ് എ​ത്താ​താ​യ​തോ​ടെ പാ​ച​ക വാ​ത​ക മ​സ്റ്റ​റിം​ഗ് നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഗ്യാ​സ് ഏ​ജ​ന്‍​സി​ക​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​സ്റ്റ​റിം​ഗ് ന​ട​ത്താ​നു​ള്ള അ​വ​സാ​ന തീ​യ​തി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. അ​തു​ക​ഴി​ഞ്ഞാ​ല്‍ മ​സ്റ്റ​റിം​ഗ് ന​ട​ത്താ​ത്ത​വ​ര്‍​ക്ക് സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാ​നാ​കി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.  

ഉ​പ​യോ​ക്താ​വ് നേ​രി​ട്ട് എ​ത്ത​ണം

ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​യോ​ക്താ​വ് നേ​രി​ട്ടെ​ത്തി​യാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്. ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണു വി​വ​ര​ങ്ങ​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ എ​ടു​ത്തി​ട്ടു​ള്ള വ്യ​ക്തി വി​ദേ​ശ​ത്താ​ണെ​ങ്കി​ലോ കി​ട​പ്പു​രോ​ഗി​യോ മ​രി​ച്ചു​പോ​യി​ട്ടോ ഉ​ണ്ടെ​ങ്കി​ല്‍ ക​ണ​ക്‌​ഷ​ന്‍ മ​റ്റാ​രു​ടെ​യെ​ങ്കി​ലും പേ​രി​ലേ​ക്കു മാ​റ്റി മ​സ്റ്റ​റിം​ഗ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണു ഏ​ജ​ന്‍​സി​ക​ളു​ടെ നി​ര്‍​ദേ​ശം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തേ റേ​ഷ​ന്‍ കാ​ര്‍​ഡി​ലു​ള്‍​പ്പെ​ട്ട മ​റ്റൊ​രാ​ള്‍​ക്ക് മ​സ്റ്റ​റിം​ഗ് ചെ​യ്യാം. ഇ​തി​നാ​യി അ​യാ​ളു​ടെ പേ​രി​ലേ​ക്ക് ക​ണ​ക്‌​ഷ​ന്‍ മാ​റ്റ​ണം. ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ ബു​ക്ക്, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യ്‌​ക്കൊ​പ്പം റേ​ഷ​ന്‍ കാ​ര്‍​ഡു​കൂ​ടി കൊ​ണ്ടു​വ​ന്നാ​ണ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്.

ഈ ​രേ​ഖ​ക​ള്‍ കൈ​യി​ല്‍ ക​രു​താം

മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​നാ​യി ഗ്യാ​സ് ഏ​ജ​ന്‍​സി​യി​ല്‍ എ​ത്തു​ന്ന ഉ​പ​യോ​ക്താ​വ് ആ​ധാ​ര്‍ കാ​ര്‍​ഡ്, ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ ബു​ക്ക്, ഗ്യാ​സ് ക​ണ​ക്‌​ഷ​ന്‍ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്നി​വ കൈ​യി​ല്‍ ക​രു​ത​ണം. ബ​യോ​മെ​ട്രി​ക് പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലാ​ണു വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ര​ജി​സ്റ്റ​ര്‍ ചെ​യ്ത മൊ​ബൈ​ലി​ലേ​ക്ക് ഇ​കെ​വൈ​സി അ​പ്‌​ഡേ​റ്റാ​യെ​ന്ന് സ​ന്ദേ​ശ​മെ​ത്തും. വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ ആ​പ്പി​ലൂ​ടെ​യും മ​സ്റ്റ​റിം​ഗ് ന​ട​ത്താം. ഇ​തി​നാ​യി ക​മ്പ​നി​ക​ളു​ടെ ആ​പ്പും ആ​ധാ​ര്‍ ഫേ​സ് റെ​ക്ക​ഗ്‌​നി​ഷ​ന്‍ ആ​പ്പും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.

Post a Comment

أحدث أقدم
Join Our Whats App Group