രാജ്യത്ത് മൊബൈൽ നിരക്ക് വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5 ശതമാനം മുതൽ 25 ശതമാനം വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്.
പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ജിയോയുടെ താരിഫ് ഉയരും. ജൂലൈ മൂന്നു മുതലാണ് ഇത് പ്രാബല്യത്തിൽ വരിക. എയർടെലും വോഡഫോൺ-ഐഡിയയും ഉടനെ നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.
റിലയൻസ് ജിയോയുടെ 1,559 രൂപയുടെ (24 ജിബി) വാർഷിക പ്ലാൻ ഇനി മുതൽ 1,899 രൂപയായിരിക്കും. 340 രൂപ വർധന. പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാൻ 600 രൂപ വർധിച്ച് 3,599 രൂപയാകും. പ്രതിദിനം 2 ജിബിക്ക് മുകളിൽ ഡേറ്റയുള്ള പ്ലാനുകളിലെ 5ജി ഡേറ്റ ഇനി അൺലിമിറ്റഡ് ആയിരിക്കും. ജിയോ ഭാരത്/ജിയോ ഫോൺ ഉപയോക്താക്കൾക്ക് നിലവിലെ പ്ലാനുകൾ തുടരും.
2021ലായിരുന്നു ഇതിന് മുമ്പ് എല്ലാ കമ്പനികളും നിരക്കുയര്‍ത്തിയത്. അന്ന് 20 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. 2019ലായിരുന്നു അതിന് മുമ്പുള്ള നിരക്കു വർധന. അന്ന് 20-40 ശതമാനം കൂടി വര്‍ധവുണ്ടായി.
إرسال تعليق