Join News @ Iritty Whats App Group

മൊ​ബൈ​ൽ ഇ​നി പൊ​ള്ളും: നി​ര​ക്ക് ‌കു​ത്ത​നേ കൂ​ട്ടി; പു​തി​യ നി​ര​ക്ക് ജൂ​ലൈ മൂ​ന്ന് മു​ത​ൽ


രാ​ജ്യ​ത്ത് മൊ​ബൈ​ൽ നി​ര​ക്ക് വ​ർ​ധ​ന​യ്ക്കു തു​ട​ക്ക​മാ​യി. ഏ​റ്റ​വും കൂ​ടു​ത​ൽ മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ള്ള റി​ല​യ​ൻ​സ് ജി​യോ 12.5 ശ​ത​മാ​നം മു​ത​ൽ 25 ശ​ത​മാ​നം വ​രെ വ​ർ​ധ​ന​യാ​ണു വി​വി​ധ പ്ലാ​നു​ക​ളി​ൽ വ​രു​ത്തി​യ​ത്.

പു​തു​ക്കി​യ നി​ര​ക്കു​ക​ൾ പ്ര​കാ​രം 600 രൂ​പ വ​രെ ജി​യോ​യു​ടെ താ​രി​ഫ് ഉ​യ​രും. ജൂ​ലൈ മൂ​ന്നു മു​ത​ലാ​ണ് ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. എ​യ​ർ​ടെ​ലും വോ​ഡ​ഫോ​ൺ-​ഐ​ഡി​യ​യും ഉ​ട​നെ നി​ര​ക്കു​വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

റി​ല​യ​ൻ​സ് ജി​യോ​യു​ടെ 1,559 രൂ​പ​യു​ടെ (24 ജി​ബി) വാ​ർ​ഷി​ക പ്ലാ​ൻ ഇ​നി മു​ത​ൽ 1,899 രൂ​പ​യാ​യി​രി​ക്കും. 340 രൂ​പ വ​ർ​ധ​ന. പ്ര​തി​ദി​നം 2.5 ജി​ബി​യു​ള്ള 2,999 രൂ​പ​യു​ടെ പ്ലാ​ൻ 600 രൂ​പ വ​ർ​ധി​ച്ച് 3,599 രൂ​പ​യാ​കും. പ്ര​തി​ദി​നം 2 ജി​ബി​ക്ക് മു​ക​ളി​ൽ ഡേ​റ്റ​യു​ള്ള പ്ലാ​നു​ക​ളി​ലെ 5ജി ​ഡേ​റ്റ ഇ​നി അ​ൺ​ലി​മി​റ്റ​ഡ് ആ​യി​രി​ക്കും. ജി​യോ ഭാ​ര​ത്/​ജി​യോ ഫോ​ൺ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ല​വി​ലെ പ്ലാ​നു​ക​ൾ തു​ട​രും.

2021ലാ​യി​രു​ന്നു ഇ​തി​ന് മു​മ്പ് എ​ല്ലാ ക​മ്പ​നി​ക​ളും നി​ര​ക്കു​യ​ര്‍​ത്തി​യ​ത്. അ​ന്ന് 20 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്. 2019ലാ​യി​രു​ന്നു അ​തി​ന് മു​മ്പു​ള്ള നി​ര​ക്കു വ​ർ​ധ​ന. അ​ന്ന് 20-40 ശ​ത​മാ​നം കൂ​ടി വ​ര്‍​ധ​വു​ണ്ടാ​യി.

Post a Comment

Previous Post Next Post
Join Our Whats App Group