Join News @ Iritty Whats App Group

വനിത ഓട്ടോ ഡ്രൈവറെ രാത്രി സവാരിവിളിച്ച് കൊണ്ടുപോയി ; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത് ക്വട്ടേഷന്‍ സംഘം ; ബന്ധുക്കളായ രണ്ടു പേര്‍ പിടിയില്‍


വൈപ്പിന്‍ : വനിത ഓട്ടോ ഡ്രൈവറെ സവാരിവിളിച്ച് കെണ്ട് പോയി രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചത് ക്വട്ടേഷന്‍ സംഘം. ബന്ധുക്കളായ രണ്ടു പേര്‍ പിടിയില്‍. ഞാറക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഭാഗത്ത് വച്ച് വനിതാ ഓട്ടോ ഡ്രൈവര്‍ കുഴുപ്പിള്ളി തച്ചാട്ട്തറ കൃഷ്ണന്റെ മകള്‍ ജയ(45)യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുഴുപ്പിള്ളി ചെറുവൈപ്പ് തച്ചാട്ട്തറ വീട്ടില്‍ സജീഷിന്റെ ഭാര്യ പ്രിയങ്ക(30), നായരമ്പലം വെളിയത്താംപറമ്പ് കിഴക്ക്, മയ്യാറ്റില്‍ വീട്ടില്‍, വിശ്വനാഥന്റെ മകന്‍ വിഥുന്‍ ദേവ് (25)എന്നിവരാണ് അറസ്റ്റിലായത്.

പ്രിയങ്കയുടെ അയല്‍വാസിയും ബന്ധുവുമായ ഓട്ടോ ഡ്രൈവറുമായി അതിര്‍ത്തിത്തര്‍ക്കം ഉണ്ടായിരുന്നു. കൂടാതെ, പ്രിയങ്കയ്ക്കും ഭര്‍ത്താവിനുമെതിരെയും അപവാദപ്രചരണം നടത്തുന്നു എന്നുള്ള തെറ്റിദ്ധാരണയും കൊണ്ടുള്ള വിരോധത്താല്‍ പള്ളത്താംകുളങ്ങര ഓട്ടോ സ്റ്റാന്റില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ ഓട്ടം വിളിച്ച് പലസ്ഥലത്തായി ഓട്ടം പോയി തിരികെ ചാത്തങ്ങാട് ബീച്ച് ഭാഗത്ത് എത്തിയപ്പോള്‍ ഇനി എറണാകുളം ഭാഗത്തേക്ക് ഓട്ടം പോകണം എന്നു പറഞ്ഞപ്പോള്‍ താനിനി എങ്ങോടും ഓട്ടം വരുന്നില്ല എന്നു ജയ പറഞ്ഞു.

അതോടെ മൂക്കും വായും ശക്തമായി പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൈയ്യിലുണ്ടായിരുന്ന ആയുധം വച്ച് ഓട്ടോ ഡ്രൈവറുടെ ശരീരമാസകലം ഇടിച്ചു. കുതറി മാറിയ ഇവരെ പുറത്തും ആയുധം വച്ച് ഇടിയ്ക്കുകയും, നെഞ്ചിലും, മുഖത്തും ശരീരത്തിന്റെ പല ഭാഗത്തും ഇടിച്ചും കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നു. ഓട്ടോ ഡ്രൈവറുടെ നട്ടെല്ലിനും, വാരിയെല്ലിനും പൊട്ടലും ശക്തമായ ശരീരം വേദനയും, ശ്വാസം മുട്ടലിനെയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. സംഭവത്തെതുടര്‍ന്ന് ഒളിവില്‍ പോയ മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം മുനമ്പം ഡി.വൈ.എസ്.പി സലീഷ്.എന്‍.എസിന്റെ നേതൃത്വത്തില്‍ ഞാറക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ കുഞ്ഞുമോന്‍ തോമസ്, ബിജു (പുത്തന്‍വേലിക്കര), അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാഹിര്‍ സി.എ. ഗിരിജാവല്ലഭന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ റെജി തങ്കപ്പന്‍, സുബി എം.പി, ഉമേഷ് എ.യൂ, സിവില്‍ പോലീസ് ഓഫീസര്‍മാരായ സ്വരാദ്.വി.എസ്്, ശരത് ബാബു, പ്രീജന്‍ കെ.ജി എന്നിവരാണ് പോലീസ് സംഘത്തില്‍ ഉള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group