Join News @ Iritty Whats App Group

കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍



കണ്ണൂർ: അലവില്‍ സ്വദേശിയായ യുവതിയെ അബുദാബിയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍.

അലവില്‍ കുന്നാവിന് സമീപത്തെ മൊട്ടമ്മല്‍ ഹൗസില്‍ പരേതനായ സുബ്രഹ്‌മണ്യന്‍റെയും സുമയുടെയും ഏകമകള്‍ എം.പി. മനോഗ്‌നയെ(31)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് ലിനോകിനെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച മുതല്‍ ബന്ധുക്കള്‍ മനോഗ്‌നയെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അബുദാബിയിലെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. അവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.

ലിനേക്‌ അപ്പോഴും ഫ്ലാറ്റില്‍ ഉണ്ടായിരുന്നു. ഇതാണ് ബന്ധുക്കളില്‍ സംശയത്തിന് ഇടയാക്കിയത്. തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൈ ഞെരന്പ് മുറിച്ച നിലയിലായിരുന്നു മനോഗ്‌ന. ഞായറാഴ്ച രാത്രി ഫ്ലാറ്റില്‍ നിന്ന് ബഹളംകേട്ടതായി അയല്‍വാസികളും പോലീസിന് മൊഴി നല്‍കിയെന്നാണ് വിവരം.

2021 ഏപ്രില്‍ 17-നാണ്‌ മേലെ ചൊവ്വ സ്വദേശി ലിനേകും മനോഗ്‌നയും വിവാഹിതരായത്‌. ഒന്നരവർഷം മുമ്ബ്‌ അബുദാബിയിലെത്തിയ മനോഗ്‌ന വെബ്‌ ഡവലപ്പറായി ജോലി ചെയ്യുകയായിരുന്നു. സെയില്‍സ് മാനേജറാണ്‌ ലിനേക്‌. മൃതദേഹം അടുത്ത ദിവസം വീട്ടിലെത്തിച്ച്‌ സംസ്കരിക്കും.

Post a Comment

أحدث أقدم
Join Our Whats App Group