Join News @ Iritty Whats App Group

കണ്ണൂർ എരഞ്ഞോളിയിൽ ബോംബ് സ്ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തളിച്ച് പരിശോധന


കണ്ണൂർ എരഞ്ഞോളിയിൽ ബോംബ് സ്ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തളിച്ച് പരിശോധന. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്.

തലശ്ശേരി എരഞ്ഞോളിയില്‍ കഴിഞ്ഞ ദിവസമാണ് ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم
Join Our Whats App Group