പെരുമ്പാമ്പിന്റെ ഉള്ളിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്തോനേഷ്യയിലെ മക്കസാറിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയോടെയാണ് ഫരീദയെ(45) കാണാതായത്.
ഭർത്താവും നാട്ടുകാരും ചേർന്ന് മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവിൽ ഫരീദയുടെ പക്കലുണ്ടായിരുന്ന ചില സാധനങ്ങൾ കാടിനകരികിൽ നിന്നും കണ്ടെത്തി.
തുടർന്ന് സംശയം തോന്നിയ ഭർത്താവ് കാടിനുള്ളിലേക്ക് അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. പാമ്പിന്റെ വയർ അസാധാരണമായി വീർത്തിരിക്കുന്നത് കണ്ട് സംശയം തോന്നിയതോടെ നാട്ടുകാർ പെരുമ്പാമ്പിന്റെ വയറ് കീറുകയായിരുന്നു.
പാമ്പിന്റെ വയറ് കീറിയതോടെ ഫരീദയുടെ തല കണ്ടെത്തി. തുടർന്ന് മൃതശരീരം മുഴുവനായും പുറത്തെടുക്കുകയായിരുന്നു. അഞ്ച് മീറ്ററോളം നീളമുള്ള പെരുമ്പാമ്പാണ് ഫരീദയെ ജീവനോടെ വിഴുങ്ങിയത്.
إرسال تعليق