Join News @ Iritty Whats App Group

മൂ​ന്ന് ദി​വ​സ​മാ​യി യു​വ​തി​യെ കാ​ണാ​നി​ല്ല, തി​ര​ച്ചി​ലി​നി​ടെ വ​യ​ർ അ​സാ​ധാ​ര​ണ​മാം വി​ധം വീ​ർ​ത്ത പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി; സം​ശ​യം തോ​ന്നി വ​യ​റു​കീ​റി​യ​പ്പോ​ൾ കി​ട്ടി​യ​ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം


പെ​രു​മ്പാ​മ്പി​ന്‍റെ ഉ​ള്ളി​ൽ നി​ന്നും യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്തോ​നേ​ഷ്യ​യി​ലെ മ​ക്ക​സാ​റി​ലാ​ണ് സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ഫ​രീ​ദ​യെ(45) കാ​ണാ​താ​യ​ത്.

ഭ​ർ​ത്താ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മൂ​ന്ന് ദി​വ​സം ന​ട​ത്തി​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഫ​രീ​ദ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ചി​ല സാ​ധ​ന​ങ്ങ​ൾ കാ​ടി​ന​ക​രി​കി​ൽ നി​ന്നും ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഭ​ർ​ത്താ​വ് കാ​ടി​നു​ള്ളി​ലേ​ക്ക് അ​ന്വേ​ഷി​ച്ച് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ​പാ​മ്പി​ന്‍റെ വ​യ​ർ അ​സാ​ധാ​ര​ണ​മാ​യി വീ​ർ​ത്തി​രി​ക്കു​ന്ന​ത് ക​ണ്ട് സം​ശ​യം തോ​ന്നി​യ​തോ​ടെ നാ​ട്ടു​കാ​ർ പെ​രു​മ്പാ​മ്പി​ന്‍റെ വ​യ​റ് കീ​റു​ക​യാ​യി​രു​ന്നു.

പാ​മ്പി​ന്‍റെ വ​യ​റ് കീ​റി​യ​തോ​ടെ ഫ​രീ​ദ​യു​ടെ ത​ല ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് മൃ​ത​ശ​രീ​രം മു​ഴു​വ​നാ​യും പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് മീ​റ്റ​റോ​ളം നീ​ള​മു​ള്ള പെ​രു​മ്പാ​മ്പാ​ണ് ഫ​രീ​ദ​യെ ജീ​വ​നോ​ടെ വി​ഴു​ങ്ങി​യ​ത്.

Post a Comment

Previous Post Next Post
Join Our Whats App Group