Join News @ Iritty Whats App Group

അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്; ജയിലിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ

മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. തീഹാർ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബുധനാഴ്ച കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കു.

സിബിഐയാണ് മദ്യനയക്കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത്. ഇതിനിടയിലാണ് കേസിൽ എൻഫോഴ്സ് ഡയറക്ട്രേറ്റ് അന്വേഷണം തുടങ്ങിയത്. പിന്നാലെയായിരുന്നു അറസ്റ്റ്. വിചാരണക്കോടതി നൽകിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കെജ്രിവാളിൻറെ അപ്പീൽ നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് കേസിൽ സിബിഐയുടെ നടപടി. അതേസമയം അറസ്റ്റിൽ കേന്ദ്രത്തിനെതിരെ അതിരൂക്ഷവിമർശനവുമായി ആം ആദ്മി രംഗത്തെത്തി.


സുപ്രീം കോടതിയിൽ നിന്നും അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ സാധ്യത ഉണ്ടെന്നതിനാലാണ് ധൃതിപിടിച്ചുള്ള സിബിഐ അറസ്റ്റ് എന്ന് എഎപി രാജ്യസഭ എംപി സഞ്ജയ് സിങ് വിമർശിച്ചു. 'കെജ്രിവാളിന് ജാമ്യം ലഭിക്കാൻ 100 ശതമാനവും സാധ്യതയുണ്ടെന്ന് മനസിലാക്കിയ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ സിബിഐയെ ഉപയോഗിച്ച് കെജ്രിവാളിനെതിരെ വ്യാജ കേസ് ഉണ്ടാക്കിയതെന്ന് സഞ്ജയ് സിങ് കുറ്റപ്പെടുത്തി. രാജ്യം മുഴുവൻ ഇത് കാണുന്നുണ്ടെന്നും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം മദ്യ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളി. ഇഡിയുടെ അപേക്ഷ പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. വിചാരണക്കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങൾ ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന് ജാമ്യം അനുവദിക്കുമ്പോൾ വിചാരണ കോടതി കാര്യങ്ങൾ കൃത്യമായി പരിശോധിച്ചില്ലെന്നും ഇഡി ഹാജരാക്കിയ തെളിവ് പരിഗണിക്കാൻ സാധിക്കില്ലെന്ന് വിചാരണ കോടതി പറഞ്ഞത് നീതികരിക്കാൻ കഴിയാത്ത കാര്യമാണെന്നും കോടതി പറഞ്ഞു.

ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21 നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. മെയ് 10 ന് അദ്ദേഹത്തിന് സുപ്രീം കോടതി ഇടക്കാല ജാമ്യം നൽകി. ജൂൺ 2 ന് ഇതിന്റെ കാലാവധി അവസാനിച്ചതോടെ ജയിലിലേക്ക് മടങ്ങി.ജൂൺ 20 ന് വിചാരണ കോടതി കെജ്രിവാളിന് ജാമ്യം നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് വരുന്നതിന് മുൻപ് തന്നെജൂൺ 21 ന് ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ െയ്തു. ഇതോടെ കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ, ജാമ്യത്തിന്റെ കാര്യത്തിൽ ഡൽഹി ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് പരിശോധിക്കുന്നതിനായി കേസ് നാളത്തേക്ക് സുപ്രീം കോടതി മാറ്റുകയായിരുന്നു

Post a Comment

أحدث أقدم
Join Our Whats App Group