എയർ ഇന്ത്യ ജെറ്റ് പറന്നുയരവെ അതേ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തു. മുംബൈ വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഇൻഡിഗോ വിമാനം ഇൻഡോറിൽ നിന്നും മുംബൈയിലേക്ക് വരികയായിരുന്നു. തിരുവന്തപുരത്തേക്കാണ് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരേ റൺവേയിൽ തന്നെ രണ്ട് വിമാനങ്ങളും കാണാം. എയർ ഇന്ത്യ ജെറ്റ് പറന്നുയരുന്നതിന് തൊട്ടുപിന്നാലെയാണ് ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്.
അതേസമയം, എയർ ട്രാഫിക് കൺട്രോളറുടെ നിർദേശം അനുസരിച്ച് കാര്യങ്ങൾ ചെയ്തെന്നാണ് രണ്ട് വിമാനങ്ങളിലെയും പൈലറ്റുമാർ വ്യക്തമാക്കുന്നത്.
സംഭവത്തിൽ അധികൃതർ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെ പുറത്താക്കുകയും വിശദമായ അന്വേഷണവും പ്രഖ്യാപിക്കുകയും ചെയ്തു.
إرسال تعليق