ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു.,തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ(21),തൃശൂർ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്.
ഇന്നലെയാണ് അപകടം സംഭവിച്ചത്. മാൾ ഓഫ് ഖത്തറിന് സമീപത്തുവച്ച് വാഹനാപകടമുണ്ടാകുകയും കീഴ്മേൽ മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന രണ്ട് യുവാക്കളും മരണപ്പെടുകയുമായിരുന്നു. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേർ പരുക്കുകളോടെ ചികിത്സയിൽ കഴിയുകയാണ്.
إرسال تعليق