ലോകസഭ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദിപറയാന്‍ രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം പത്തോടെ എടവണ്ണ സന്ദര്‍ശിക്കും.
മലപ്പുറം എടവണ്ണയിലും ഉച്ചകഴിഞ്ഞ് 2.30ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലും സംഘടിപ്പിക്കുന്ന പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും വന്‍ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ജയിച്ചത്. ഇതില്‍ വയനാട് സീറ്റ് ഒഴിയുന്ന കാര്യത്തില്‍ അദേഹം പിന്നീട് തീരുമാനം എടുക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
إرسال تعليق