ന്യൂഡല്‍ഹി; ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്കായിസമര്‍പ്പിക്കപ്പെട്ട ജീവിതമാണ് തന്റേതെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മുന്നണി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
നരേന്ദ്ര മോദിയുടെ കുറിപ്പ് ഇങ്ങനെ ;
'എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ. ??ബാബാ സാഹേബ് അംബേദ്കര്‍ നല്‍കിയ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ദരിദ്രരും പിന്നാക്കക്കാരുമായ കുടുംബത്തില്‍ ജനിച്ച എന്നെപ്പോലുള്ള ഒരാള്‍ക്ക് പോലും രാഷ്ട്രത്തെ സേവിക്കാന്‍ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്. കോടിക്കണക്കിന് രാജ്യക്കാര്‍ക്ക് ഇന്ന് പ്രതീക്ഷയും കരുത്തും മാന്യമായ ജീവിതവും ലഭിക്കുന്നത് നമ്മുടെ ഭരണഘടനയുള്ളത് കൊണ്ടാണ്'- അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെയും വസതികളിലെത്തി മോദി സന്ദര്‍ശിച്ചു. എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷമാണു മോദിയുടെ സന്ദര്‍ശനം
എന്‍ഡിഎയുടെയും ലോക്‌സഭയിലെ ബിജെപിയുടെയും നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെക്കണ്ട് സര്‍ക്കാര്‍ രൂപവത്കരണത്തിന് ഉടന്‍ അവകാശവാദം ഉന്നയിക്കും. ഒന്‍പതാം തീയതി ആറ് മണിക്കായിരിക്കും മോദിയുടെ മൂന്നാംവട്ട സത്യപ്രതിജ്ഞ.
إرسال تعليق