കണ്ണൂര്‍: കണ്ണൂരിലെ എരഞ്ഞോളിയിൽ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം. ബോംബ് എവിടെ നിന്ന് എത്തിയെന്ന അന്വേഷണമാണിപ്പോള്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മാത്രം, ആളൊഴിഞ്ഞ വീടിനോട് ചേർന്ന് കൊണ്ടുവെച്ചതാകാം ബോംബ് എന്നാണ് സംശയം. തലശ്ശേരി, ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ ബോംബ് സ്‌ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഇത് മുന്നിൽ കണ്ട് മറ്റൊരു സ്ഥലത്ത് നിന്ന് ജനവാസ മേഖലയിൽ അധികം സംശയിക്കാത്ത വീടിനോട് ചേർന്നുള്ള സ്ഥലത്തേക്ക് ബോംബ് മാറ്റിയതാണ് സൂചന. അതേ സമയം പാർട്ടി ശക്തികേന്ദ്രത്തിൽ ബോംബ് സൂക്ഷിച്ചത് സിപിഎം അറിവൊടെയെന്നാണ് ബിജെപിയുടെയും കോൺഗ്രസിന്‍റെയും ആക്ഷേപം. ബോംബ് സ്‌ക്വാഡ് പറമ്പിലും വീട്ടിലും പരിശോധന നടത്തിയെങ്കിലും കൂടുതൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയില്ല.
إرسال تعليق