കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ വിബീഷ് മാത്യു, ടി.ആർ വിനോദ്, പി.കെ രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ വിനോദും രാജേന്ദ്രനും ചെത്തു തൊഴിലാളികളാണ്. വനം വകുപ്പിൻ്റെ പട്രോളിങിന് ഇടയിലാണ് മൂവരും പിടിയിലായത്. വനം വകുപ്പ് ജീവനക്കാരെ കണ്ട പ്രതികൾ കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയെന്നാണ് വിവരം. പിടിയിലായ വിബീഷ് മാത്യു മാനിറച്ചി കൈവശം വച്ച കേസിലും പ്രതിയാണ്.
ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്ന് പേര്‍: വനം വകുപ്പ് ജീവനക്കാരെ കണ്ട് തോക്ക് ഉപേക്ഷിച്ച് ഓടി, പിടിയിലായി
News@Iritty
0
إرسال تعليق