Join News @ Iritty Whats App Group

ചെറുപുഴയിൽ കോൺഗ്രസ് നേതാവിനെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് കേസെടുത്ത് പോലീസ്


കണ്ണൂർ ചെറുപുഴയിൽ കോൺഗ്രസ് നേതാവിനെതിരെ സ്ത്രീവിരുദ്ധ പരാമർശത്തിന് കേസെടുത്ത് പോലീസ് . ചെറുപുഴ മുൻ പഞ്ചായത്ത് പ്രസിഡണ്ട് റോഷി ജോസിനെതിരെയാണ് കേസെടുത്തത്. എൽഡിഎഫ് പ്രവർത്തകരായ സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാണ് കേസ്.

ഇക്കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ചുള്ള പൊതുപരിപാടിയിലായിരുന്നു കോൺഗ്രസ് നേതാവിന്‍റെ സ്ത്രീവിരുദ്ധ പരാമർശം. റോഷി ജോസിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

Post a Comment

أحدث أقدم
Join Our Whats App Group