തിരുവനന്തപുരം: കളിയിക്കാവിളയില്‍ യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ ക്വട്ടേഷനെന്ന സൂചനകള്‍ പുറത്തുവരുന്നു. സംഭവത്തില്‍ പോലീസ് പിടിയിലുള്ള പ്രതി അമ്പിളി പോലീസിന് ഈ രീതിയിലുള്ള മൊഴി നല്‍കിയതായിട്ടാണ് വിവരം.
ബ്‌ളേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ആശുപത്രി ഉപകരണങ്ങളുടെ ഒരു ഡീലറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും കൃത്യം നടത്താന്‍ ഉപയോഗിച്ച ബ്‌ളേഡും മാസ്‌ക്കും നല്‍കിയത് ഇയാളാണെന്നും പ്രതി മൊഴി നല്‍കിയതായിട്ടാണ് വിവരം.
കൊലപാതകത്തിന് പിന്നിലെ കാരണം സംബന്ധിച്ച വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം പ്രതി നല്‍കുന്ന മൊഴിയിലെ വൈരുദ്ധ്യത പോലീസിനെ കുഴയ്ക്കുന്നുണ്ട്. ഇരുവരുടേയും മൊബൈല്‍ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്.
മൊഴിയില്‍ നിന്നും കിട്ടിയ ക്വട്ടേഷന്‍ നല്‍കിയെന്ന് കരുതുന്നയാളെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ് ഇപ്പോള്‍. നേരത്തേ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി മാര്‍ത്താണ്ഡം പ്രദേശത്തും മറ്റും എത്തി കഴിഞ്ഞദിവസം പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.
إرسال تعليق