Join News @ Iritty Whats App Group

മാർബിളിൽ തീർത്ത വെണ്ണക്കൽ ക്ഷേത്രം; സോ​ണി​യാ ഗാന്ധി​ക്കാ​യി തെ​ല​ങ്കാ​ന​യി​ൽ ക്ഷേ​ത്രം

ക​രിം​ന​ഗ​ർ: തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യാ ഗ​ന്ധി​ക്കാ​യി പ​ണി​ക​ഴി​പ്പി​ച്ച ക്ഷേ​ത്രം തു​റ​ന്നു​കൊ​ടു​ത്തു. തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി​സൂ​ച​ക​മാ​യാ​ണു ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ച​ത്.

തെ​ല​ങ്കാ​ന രൂ​പീ​ക​ര​ണ ദി​ന​ത്തി​ലാ​ണ് രാ​ജ​ണ്ണ സി​ർ​സി​ല്ല ജി​ല്ല​യി​ലെ യെ​ല്ല​റെ​ഡ്ഡി​പേ​ട്ടി​ലു​ള്ള സാ​യി​ബാ​ബ ക​മാ​നി​ലെ ക്ഷേ​ത്രം ടി​പി​സി​സി അം​ഗം ന​ഗു​ല സ​ത്യ​നാ​രാ​യ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​വു​രി വെ​ങ്ക​ട്ട് റെ​ഡ്ഡി​യും ഭാ​ര്യ മ​മ​ത​യും ചേ​ർ​ന്നാ​ണു വെ​ള്ള മാ​ർ​ബി​ളി​ൽ ക്ഷേ​ത്രം സ്ഥാ​പി​ച്ച​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച് കോ​ൺ​ഗ്ര​സ് തെ​ലു​ങ്കാ​ന​യി​ൽ ഭ​ര​ണ​ത്തി​ലേ​റി​യി​രു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group