കരിംനഗർ: തെലങ്കാനയിൽ കോൺഗ്രസ് നേതാവ് സോണിയാ ഗന്ധിക്കായി പണികഴിപ്പിച്ച ക്ഷേത്രം തുറന്നുകൊടുത്തു. തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയതിന്റെ നന്ദിസൂചകമായാണു ക്ഷേത്രം പണികഴിപ്പിച്ചത്.
തെലങ്കാന രൂപീകരണ ദിനത്തിലാണ് രാജണ്ണ സിർസില്ല ജില്ലയിലെ യെല്ലറെഡ്ഡിപേട്ടിലുള്ള സായിബാബ കമാനിലെ ക്ഷേത്രം ടിപിസിസി അംഗം നഗുല സത്യനാരായണ ഉദ്ഘാടനം ചെയ്തത്.
പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി നെവുരി വെങ്കട്ട് റെഡ്ഡിയും ഭാര്യ മമതയും ചേർന്നാണു വെള്ള മാർബിളിൽ ക്ഷേത്രം സ്ഥാപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസ് തെലുങ്കാനയിൽ ഭരണത്തിലേറിയിരുന്നു.
Post a Comment