തന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നുവെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി. തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ ധര്‍മജന്‍ പങ്കുവച്ച പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടന്റെ കുറിപ്പിന്റെ ആദ്യ വരി വായിച്ചവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും സര്‍പ്രൈസ് നിറയുന്ന വിവരം കുറിപ്പിന്റെ തുടര്‍ച്ചയില്‍ താരം തന്നെ വെളിപ്പെടുത്തുന്നുണ്ട്.
”എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30നും 10.30നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം” എന്നാണ് ധര്‍മജന്‍ ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റിന് രസകരമായ കമന്റുകളും എത്തുന്നുണ്ട്.
‘കൊള്ളാം മോനെ… നിന്നെ ഞാന്‍ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. വിവാഹത്തിന് ഞങ്ങളെയൊന്നും വിളിക്കുന്നില്ലേ എന്നാണ് മറ്റൊരാളുടെ ചോദ്യം. എന്തായാലും വര്‍ഷം തോറും പൂര്‍വാധികം ഭംഗിയായി നടത്തുന്ന ഒരു ഉത്സവമാകട്ടെ വിവാഹ വാര്‍ഷികം എന്നിങ്ങനെയാണ് മറ്റു ചില കമന്റ്.
അനൂജ എന്നാണ് ധര്‍മജന്റെ ഭാര്യയുടെ പേര്. ഇരുവര്‍ക്കും വേദ, വൈഗ എന്നിങ്ങനെ രണ്ടു പെണ്‍മക്കളുണ്ട്. അതേസമയം, പിഷാരടിക്കൊപ്പമുള്ള കോമഡി സ്‌കിറ്റുകളിലൂടെയാണ് ധര്‍മജന്‍ ശ്രദ്ധ നേടുന്നത്. പവി കെയര്‍ടേക്കര്‍ എന്ന ചിത്രമാണ് ധര്‍മജന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.
إرسال تعليق