സൗദിയിലെ അൽഹസ്സയിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി പുതിയപുരയിൽ മുഹമ്മദ് നിഷാദാണ് മരിച്ചത്. അൽഖോബാറിൽ നിന്നും സുഹൃത്തുക്കളുമായി പെരുന്നാൾ അവധി ആഘോഷിക്കാൻ അൽഹസ്സയിൽ എത്തിയ നിഷാദ് പാർക്കിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥരീകരിച്ചു. അൽഖോബാറിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ആറു മാസം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി വന്നത്. ഭാര്യയും മൂന്ന് പെൺകുട്ടികളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്. അൽഹസ്സ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു
إرسال تعليق