തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ 13 വയസുകാരൻ്റെ മരണത്തിൽ ദുരൂഹതകള്‍ തീരുന്നില്ല. അഭിലേഷ് കുമാറിന്‍റെ മരണം തൂങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. പുറത്ത് നിന്ന് ആരെങ്കിലും വന്നതായി പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ അപ്പൂപ്പൻ പുറത്തിറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറഞ്ഞു.
ഒരു കൈ തുണികൊണ്ട് കെട്ടിയനിലയിലായിരുന്നു. റൂമിൽ ആരും കയറിയ ലക്ഷണമില്ലെന്നും പൊലീസ് പറയുന്നു. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ്. ഷാൾ ലൂസായത് ഉൾപ്പെടെ പല കാരങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
إرسال تعليق