കൽപ്പറ്റ: വയനാട്ടിൽ പതിനഞ്ചുകാരന് സ്കൂളിൽ ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. സുൽത്താൻ ബത്തേരി മൂലങ്കാവ് ഗവൺമെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനാണ് പരിക്കേറ്റത്. സഹപാഠികൾ മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തിയെന്ന് ആരോപണമുണ്ട്. മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തിയെന്നാണ് ആരോപണം. വിദ്യാര്‍ത്ഥിക്ക് ചെവിക്കും സാരമായ പരിക്കേറ്റു. ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. സുൽത്താൻ ബത്തേരി പോലീസ് എത്തി വിദ്യാർഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പോലീസ് നൽകുന്ന വിവരം. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്. മറ്റൊരു സ്കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലംകാവ് സ്കൂളിൽ ചേർന്നത്.
വയനാട്ടിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം: കത്രിക കൊണ്ട് സഹപാഠികൾ കുത്തി
News@Iritty
0
إرسال تعليق