Join News @ Iritty Whats App Group

നാടന്‍ പച്ചകറി വില്‍പ്പനയുടെ മറവില്‍ ചാരായം വില്‍പ്പന നടത്തിയ കുയിലൂര്‍ സ്വദേശി അറസ്റ്റില്‍


ഇരിട്ടി: നാടന്‍ പച്ചകറി വില്‍പ്പനയുടെ മറവില്‍ ചാരായം വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍ കുയിലൂര്‍ സ്വദേശി ആര്‍. വേണുഗോപാല്‍ ആണ് മട്ടന്നൂര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ജയചന്ദ്രനും സംഘവും നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്. ഇയാളുടെ കൈവശം നിന്നും രണ്ട് ലിറ്റര്‍ ചാരായം പിടിച്ചെടുത്തു.പച്ചക്കറി വില്‍പനയുടെ മറവില്‍ കാട്ടു പന്നി ഇറച്ചി വില്‍പനയും ഇയാള്‍ നടത്തിയിരുന്നതായി നാട്ടുകാരുടെ പരാതിയില്‍ പറയുന്നു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ പി.വി.സുലൈമാന്‍, വി.എന്‍ സതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.കെ. രാഗില്‍ എന്നിവരും ഉണ്ടായിരുന്നു




Post a Comment

أحدث أقدم
Join Our Whats App Group