കൊച്ചി: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും യുവാക്കളുടെ അഭ്യാസപ്രകടനം. കാറിന്റെ ഡോറിൽ ഇരുന്ന് രണ്ട് യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഞാറാഴ്ച വൈകിട്ട് മൂന്നാറിനും ഗ്യാപ്പ് റോഡിനും ഇടയിൽ പോണ്ടിചേരി രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു അപകടയാത്ര.
രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ തവണയാണ് യുവാക്കളുടെ സാഹസിക പ്രകടനം ഗ്യാപ്പ് റോഡിൽ നടക്കുന്നത്.
ഇത്തരത്തിൽ പാതയിലൂടെ സാഹസിക യാത്ര നടത്തുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.
സംഭവത്തിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന തുടങ്ങിയെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
إرسال تعليق