Join News @ Iritty Whats App Group

വീ​ണ്ടും ന​ടു​റോ​ഡി​ൽ അ​ഭ്യാ​സ​പ്ര​ക​ട​നം; കാ​റി​ന്‍റെ ഡോ​റി​ലി​രു​ന്ന് യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക യാ​ത്ര


കൊ​ച്ചി: കൊ​ച്ചി- ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ വീ​ണ്ടും യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. കാ​റി​ന്‍റെ ഡോ​റി​ൽ ഇ​രു​ന്ന് ര​ണ്ട് യു​വാ​ക്ക​ൾ യാ​ത്ര ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ഞാ​റാ​ഴ്ച വൈ​കി​ട്ട് മൂ​ന്നാ​റി​നും ഗ്യാ​പ്പ് റോ​ഡി​നും ഇ​ട​യി​ൽ പോ​ണ്ടി​ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള കാ​റി​ലാ​യി​രു​ന്നു അ​പ​ക​ട​യാ​ത്ര. 

ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ത് മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് യു​വാ​ക്ക​ളു​ടെ സാ​ഹ​സി​ക പ്ര​ക​ട​നം ഗ്യാ​പ്പ് റോ​ഡി​ൽ ന​ട​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ൽ പാ​ത​യി​ലൂ​ടെ സാ​ഹ​സി​ക യാ​ത്ര ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്ക് തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി​യെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group