ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ ജംഗ്ഷൻ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണശാലയിൽനിന്നു വാങ്ങിയ ഉഴുന്നുവട പ്ലേറ്റില്‍ ചത്ത തവളയെന്നു പരാതി.
കൊച്ചുവേളി–ചണ്ഡീഗഡ് എക്സ്പ്രസിലെ യാത്രക്കാരനായ ഷൊര്‍ണൂര്‍ സ്വദേശിക്കാണ് വടയും ചട്നിയും വാങ്ങിയപ്പോള്‍ ചത്ത തവളയെ കിട്ടിയത്. ചട്നിയിലാണ് ചത്ത തവള ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമാനമായ രീതിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കച്ചവടം നടത്തുന്നുവെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്നും കൃത്യമായ പരിശോധന നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ(ഐആർസിടിസി) യാത്രക്കാരനോടു ക്ഷമാപണം നടത്തിയിരുന്നു.
إرسال تعليق