ബെംഗളൂരു: തെലങ്കാനയിൽ മലയാളി വിദ്യാർത്ഥികളെ അടക്കം നഴ്സിംഗ് കോളേജ് അധികൃതർ പൂട്ടിയിട്ടതായി പരാതി. തെലങ്കാനയിലെ സിദ്ദിപേട്ടിൽ ഉള്ള ആർവി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഹോസ്റ്റൽ അധികൃതർ വാങ്ങി വെച്ച ഒരു മൊബൈൽ ഫോൺ കാണാതെ പോയതിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. ഇത് സ്വീകരിക്കാൻ ഹോസ്റ്റൽ അധികൃതർ കൂട്ടാക്കിയില്ല. തുടർന്ന് ഹോസ്റ്റലധികൃതരും മാനേജ്മെന്‍റും പരാതി നൽകിയതിന് പ്രതികാര നടപടികൾ സ്വീകരിക്കുന്നെന്നും മാനസികമായി പീഡിപ്പിക്കുന്നെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
മലയാളി വിദ്യാർത്ഥികളെ അടക്കം പരാതി നൽകിയവരെ ലീവ് നൽകാതെ ഓവർ ടൈം ജോലി ചെയ്യിച്ചുവെന്നും പരാതിയുണ്ട്. ഇപ്പോൾ കോളേജിൽ നിന്ന് വിടുതൽ നൽകാതെ പൂട്ടി ഇട്ടിരിക്കുകയാണെന്നും ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയെന്നും ഭക്ഷണം പോലും നൽകുന്നില്ല എന്നും വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തിൽ പൊലീസിന് വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്. തെലങ്കാന ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും കോളേജിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
إرسال تعليق