കല്പറ്റ: വയനാട് തലപ്പുഴ മക്കിമല കൊടക്കാട് വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. മക്കിമല മേഖലയില്‍ ഫെന്‍സിങ്ങിനോട് ചേര്‍ന്നായിരുന്നു സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസും തണ്ടര്‍ബോര്‍ട്ടും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയ്ക്ക് ശേഷം ഇവ നിര്‍വീര്യമാക്കി.
പ്രാഥമിക പരിശോധനയില്‍ ഐഇഡി(ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആണെന്ന നിഗമനത്തിലാണ് പോലീസ്. സ്ഥലത്ത് ബോംബ് സ്‌ക്വഡ് പരിശോധന നടത്തുകയാണ്. സ്‌ഫോടക വസ്തുവിന് കാലപ്പഴക്കമുണ്ടെന്നാണ് വിവരം. മാവോയിസ്റ്റ് സാന്നിധ്യം സജീവമായ മേഖലായണിത്. തണ്ടര്‍ബോര്‍ട്ട് ഈ സ്ഥലത്തുള്‍പ്പെടെ സ്ഥിരമായി പട്രോളിങ് നടത്താറുണ്ട്.
إرسال تعليق