പാലക്കാട്: കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്നാല്‍, മഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെഇ ഇസ്മായിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
മന്ത്രിമാരുടെ പ്രവര്‍ത്തന രീതിയിലും പരിശോധിക്കണം. ഭരണവിരുദ്ധ വികാരമുള്ള കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. പരാജയം ഉള്‍കൊണ്ട് ആവശ്യമായ തിരുത്തലുകള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വരുത്തണം. ഇല്ലെങ്കില്‍ ഇടതുപക്ഷം നശിച്ച് പോകുമെന്നും കെഇ ഇസ്മായിൽ പറഞ്ഞു.
إرسال تعليق