അവസാനഘട്ട ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജ്യത്തെ ജനവിധിയുടെ സൂചനകളാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളിലൂടെ പുറത്തുവരുന്നത്. ദേശീയതലത്തില്‍ മൂന്നാം തവണയും എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രമുഖ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ പ്രവചിക്കപ്പെടുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളിലെല്ലാം തന്നെ യുഡിഎഫിന്റെ ആധിപത്യമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. പുറത്തുവന്ന ഫലങ്ങളില്‍ ടൈംസ് നൗ-ഇടിജിയാണ് യുഡിഎഫിന് ഏറ്റവും കുറഞ്ഞ സീറ്റുകള്‍ പ്രവചിച്ചിട്ടുള്ളത്. അതേസമയം എല്ലാ പ്രവചനങ്ങളിലും എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നിലവിലുള്ളത്.
ഇത്തവണ സംസ്ഥാനത്ത് താമര വിടരാനുള്ള സാധ്യതയാണ് എല്ലാ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. പുറത്തുവന്ന ഫല പ്രവചനങ്ങളിലെല്ലാം തന്നെ എന്‍ഡിഎ സംസ്ഥാനത്ത് ഒന്ന് മുതല്‍ മൂന്ന് വരെ സീറ്റുകള്‍ നേടുമെന്നാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ
എല്‍ഡിഎഫ്-01
യുഡിഎഫ്- 17-18
എന്‍ഡിഎ-2-3
ടൈംസ് നൗ-ഇടിജി
എല്‍ഡിഎഫ്-04
യുഡിഎഫ്- 14-15
എന്‍ഡിഎ-01
എബിപി-സി വോട്ടര്‍
എല്‍ഡിഎഫ്-00
യുഡിഎഫ്- 17-19
എന്‍ഡിഎ-01-03
إرسال تعليق