അയോധ്യ: പുതിയതായി നിർമ്മിച്ച 14 കിലോമീറ്റർ നീളമുള്ള രാം പഥ് റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ ആറ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സിവിൽ ഏജൻസികളിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. റോഡ് നിർമ്മിച്ച കരാറുകാരന് സർക്കാർ നോട്ടീസ് നൽകി. പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ധ്രുവ് അഗർവാൾ (എക്സിക്യൂട്ടീവ് എഞ്ചിനീയർ), അനൂജ് ദേശ്വാൾ (അസിസ്റ്റൻ്റ് എഞ്ചിനീയർ), പ്രഭാത് പാണ്ഡെ (ജൂനിയർ എഞ്ചിനീയർ), ആനന്ദ് കുമാർ ദുബെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ), രാജേന്ദ്ര കുമാർ യാദവ് (അസിസ്റ്റൻ്റ് എഞ്ചിനീയർ), മുഹമ്മദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മാസം 23-നും 25-നും പെയ്ത മഴയെത്തുടർന്നാണ് റാം പാതയിലെ 15-ഓളം ബൈലെയ്നുകളും തെരുവുകളും വെള്ളത്തിനടിയിലായത്. റോഡരികിലുള്ള വീടിന്റെ ഭാഗങ്ങളും തകർന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് എംപി അവധേഷ് പ്രസാദ് രംഗത്തെത്തി.
അതേസമയം, അയോധ്യ രാമക്ഷേത്രത്തിലും വെള്ളം കയറി. രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച ശ്രീകോവിലുൾപ്പടെ ആദ്യ മഴയിൽ ചോർന്നുവെന്ന് ക്ഷേത്രത്തിലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് ആരോപിച്ചു.
إرسال تعليق