ചെറുതോണി: എയർ ഹോസ്റ്റസായി ജോലി ലഭിച്ചു രണ്ടാഴ്ച തികയും മുമ്പ് യുവതിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്പകപ്പാറ തമ്പാൻസിറ്റിയിലെ വാഴക്കുന്നേൽ ബിജു-സീമ ദന്പതികളുടെ മകൾ ശ്രീലക്ഷ്മി (24)യാണ് ഹരിയാനയിലെ ഗുഡ്ഗാവിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചതായാണു ഗുഡ്ഗാവ് പോലീസ് തങ്കമണി പോലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11ന് വിളിച്ചറിയിച്ചത്.
ആറു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞ ആറിനാണ് ശ്രീലക്ഷ്മി എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. മേയ് മാസം പകുതിയോടെ വീട്ടിലെത്തിയ ശ്രീലക്ഷ്മി കഴിഞ്ഞ രണ്ടിനാണു ഹരിയാനയിലേക്ക് തിരികെ പോയത്.
ഞായറാഴ്ച രാത്രിയിലും വീട്ടുകാരുമായി വീഡിയോകോളിൽ സംസാരിച്ച ശ്രീലക്ഷ്മിക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. സംസ്കാരം നാളെ വീട്ടുവളപ്പിൽ. സഹോദരി: ശ്രീദേവിക
إرسال تعليق