തൃശ്ശൂർ : വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്. സംഭവത്തിൽ സഹയാത്രികൻ പുതുശ്ശേരി വീട്ടിൽ അഭയ് വർഗീസിന് (32) പരിക്കേറ്റു. മാള വടമയിൽ വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യാത്രികർ തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഡെൽബിൻ ബാബുവിനെ രക്ഷിക്കാനായില്ല.
വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു
News@Iritty
0
إرسال تعليق