Join News @ Iritty Whats App Group

മുന്നിലെ ലോറി പെട്ടന്ന് വെട്ടിത്തിരിച്ചു, കാർ പാഞ്ഞുകയറി; കോവളത്ത് ബന്ധുക്കളുടെ മുന്നിൽ യുവാവിന് ദാരുണാന്ത്യം



തിരുവനന്തപുരം: കോവളം കാരോട് ബൈപ്പാസിൽ മിനിലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ ബെനാൻസിന്‍റേയും ആൻസിയുടെയും മകൻ അജിത് ബെനാൻസ് (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചര യോടെ കോട്ടുകാൽ പുന്നക്കുളത്തിന് സമീപമായിരുന്നു അപകടം. പൂവാർ കൊച്ചുതുറയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് വിഴിഞ്ഞത്തേക്ക് മടങ്ങി വരവേയാണ് ദാരുണ അപകടം സംഭവിച്ചത്.

അജിത് ഓടിച്ച കാറിനു മുന്നിലുണ്ടായിരുന്ന ലോറി ബൈപ്പാസിന് പുറത്തേക്കിറങ്ങാൻ പെട്ടെന്ന് വെട്ടിത്തിരിക്കുന്നതിനിടയിൽ കാർ ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് കാറിൽ കുടുങ്ങിപ്പോയ യുവാവിനെ പിന്നാലെയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബെൻസി ഏക സസഹോദരിയാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group