Join News @ Iritty Whats App Group

പാലക്കാട് വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ


പാലക്കാട്: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ പാലക്കാട്ടെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു.

ഷൊര്‍ണൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തില്‍ സല്‍ക്കാരത്തിന് ഭക്ഷണമൊരുക്കിയ കേറ്ററിങ് സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ആര്‍ക്കും സാരമായ പ്രശ്‌നമില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. വരനും വധുവും വരന്റെ പിതാവും അയല്‍വാസികളും ഭക്ഷ്യവിഷബാധയേറ്റവരിലുള്‍പ്പെടുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം, സല്‍ക്കാരത്തിലെ ഭക്ഷണസാധനങ്ങള്‍ കണ്ടെത്താനായിട്ടില്ല. എന്നാല്‍, പഴകിയ ഐസ് കട്ടകള്‍ അടുക്കള ഭാഗത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഓങ്ങല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഷൊര്‍ണൂര്‍ നഗരസഭ കത്ത് നല്‍കി.

Post a Comment

أحدث أقدم
Join Our Whats App Group