തിരുവനന്തപുരം; രാജ്യസഭാ സീറ്റിന് വേണ്ടി സിപി ഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചത്തിന് പിന്നാലെ വലിയ വിട്ടുവീഴ്ച ചെയ്ത് സിപി ഐഎം. സിപി എം ഇരു പാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത് തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കികൊണ്ടാണ്. ഇതിന് പിന്നാലെ രണ്ട് പാര്‍ട്ടികള്‍ക്കും രാജ്യസഭാ സീറ്റ് ലഭിക്കും.
മുമ്പ് സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കണമെന്ന് സിപിഐ ആയുള്ള ചര്‍ച്ചയില്‍ സിപിഐഎം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സിപിഐ തയ്യാറായില്ല. ഇതോടെയാണ് തങ്ങളുടെ സീറ്റ് വിട്ടുനല്‍കി പ്രശ്നം അവസാനിപ്പിക്കാന്‍ തയ്യാറായത്.സീറ്റ് വിട്ട് നല്‍കുന്ന കാര്യത്തില്‍ തീരുമാനമായത് ഇന്നതെ സിപി ഐ എം സെക്രട്ടറിയേറ്റിലാണ്.
സാധാരണയായി രാജ്യസഭ സീറ്റില്‍ ഘടകകക്ഷികള്‍ക്ക് വേണ്ടി സീറ്റ് സിപിഐഎം വിട്ടുകൊടുക്കാറില്ല. ഇതിലൊരു മാറ്റം വന്നത് 200ല്‍ ആര്‍എസ്പിക്ക് രാജ്യസഭാ സീറ്റ് നല്‍കിയാണ്. കേരള കോണ്‍ഗ്രസ് എമ്മിനെ മുന്നണിയില്‍ പിടിച്ചു നിര്‍ത്തണം എന്ന നിര്‍ബന്ധം സിപിഐഎമ്മിനുണ്ടായിരുന്നു.
إرسال تعليق