Join News @ Iritty Whats App Group

ഇരിട്ടി താലൂക്ക് ആശുപത്രി ത്രീ സ്റ്റാർ സംവിധാനത്തിലേക്ക് ഉയരാൻ തയാറെടുക്കുന്നു;പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികള്‍ ആരംഭിച്ചു




രിട്ടി: പരാധീനതകള്‍ക്ക് നടുവില്‍ നിന്നും ഇരിട്ടി താലൂക്ക് ആശുപത്രി ത്രീ സ്റ്റാർ സംവിധാനത്തിലേക്ക് ഉയരാൻ തയാറെടുക്കുന്നു.

പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികള്‍ ആരംഭിച്ചു. നിലവിലെ ആശുപത്രിക്ക് സമീപം തന്നെയാണ് പുതിയ കെട്ടിടം പണിയുന്നത്. കിഫ്ബി ഫണ്ടില്‍ നിന്നുള്ള 68.72 കോടി രൂപ ചെലവിനാണ് നിർമാണം നടത്തുന്നത്. പദ്ധതിയുടെ നിർമാണ ചെലവ്. ബേയ്സ്മെന്‍റും ഗ്രൗണ്ട് ഫ്ലോറും ഉള്‍പ്പെടെ ഏഴു നിലകളിലായി 8000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് പണിയുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നിർമാണ കരാർ. 28 മാസമാണ് നിർമാമ കാലാവധി. കെഎസ്‌ഇബിക്കാണ് നിർമാണ മേല്‍നോട്ട ചുമതല . 

നാല് ഓപ്പറേഷൻ തീയറ്ററുകളും 11 പേ വാർഡുകളും ജനറല്‍ വാർഡുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനത്തോടു കൂടിയുള്ള കെട്ടിടമാണ് നിർമിക്കുന്നത്. ലിഫ്റ്റ്, കാന്‍റീൻ, സ്റ്റോർ, മോർച്ചറി മാലിന്യ സംസ്കരണ പ്ലാന്‍റ് എന്നിവയടക്കമുള്ള കെട്ടിടത്തില്‍ സൗരോർജ പ്ലാന്‍റും ഒരുക്കും. 2026 ഓഗസ്‌റ്റോടെ നിർമാണംപൂർത്തീകരിക്കും

Post a Comment

أحدث أقدم
Join Our Whats App Group